Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dogs Become Disease

Pathanamthitta

പ​റ​ക്കോ​ട് അ​ന​ന്ത​രാ​മ​പു​രം മാ​ർ​ക്ക​റ്റി​ൽ രോ​ഗ​വാ​ഹ​ക​ര​ാ​യി നാ​യ്ക്ക​ൾ

അ​ടൂ​ർ: പ​റ​ക്കോ​ട് വ്യാ​പാ​ര ആ​വ​ശ്യ​ത്തി​നു വേ​ണ്ടി നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വ​ന്നു പോ​കു​ന്ന അ​ന​ന്ത​രാ​മ​പു​രം മാ​ർ​ക്ക​റ്റി​ൽ അ​ല​ഞ്ഞു തി​രി​യു​ന്ന തെ​രു​വു​നാ​യ്ക്ക​ളി​ൽ വ്യാ​പ​ക​മാ​യി ത്വ​ക്ക് രോ​ഗം. ചി​ല നാ​യ​ക​ളു​ടെ ത്വ​ക്കു​ക​ൾ ഇ​ള​കി​യും രോ​മ​ങ്ങ​ൾ കൊ​ഴി​ഞ്ഞ അ​വ​സ്ഥ​യി​ലാ​ണ്. പ​ഴു​ത്ത വ്ര​ണ​ങ്ങ​ളും ചി​ല​വ​യി​ലു​ണ്ട്. ഇ​തു കാ​ര​ണം നാ​യ്ക്ക​ൾ പ​ല​തും അ​വ​ശ​നി​ല​യി​ലാ​ണ്. ഇ​വ അ​ടു​ത്തു വ​രു​മ്പോ​ൾ വ​ലി​യ ദു​ർ​ഗ​ന്ധം അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

പ​റ​ക്കോ​ട് ഭാ​ഗ​ത്ത് ഹോ​ട്ട​ലു​ക​ളു​ടേ​യും ബേ​ക്ക​റി​ക​ളു​ടേ​യും മു​ൻ​പി​ൽ എ​ത്തു​ന്ന ഇ​ത്ത​രം നാ​യ്ക്ക​ൾ കാ​ര​ണം ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് വ​ലി​യ പ്ര​യാ​സ​മാ​ണ് ഉ​ണ്ടാ​കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ളും പ​റ​യു​ന്നു. പ​റ​ക്കോ​ട് ജം​ഗ്ഷ​ൻ, ച​ന്ത തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് കൂ​ടു​ത​ലും തെ​രു​വു​നാ​യ്ക്ക​ൾ ത​ങ്ങു​ന്ന​ത്.

ബ​സ് നി​ൽ​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലൂ​ടെ​യും കാ​ത്തി​രി​പ്പു കേ​ന്ദ്ര​ത്തി​ൽ ഇ​രി​ക്കു​ന്ന​വ​ർ​ക്കു സ​മീ​പ​വും ഇ​ത്ത​രം രോ​ഗ​മു​ള്ള നാ​യ്ക്ക​ൾ വ​ന്നു കി​ട​ക്കാ​റു​ണ്ട്. ഇ​തു കാ​ര​ണം യാ​ത്ര​ക്കാ​ർ വ​ള​രെ പ്ര​യാ​സ​ത്തി​ലാ​ണ്. നാ​യ​ക​ൾ​ക്ക് അ​ണു​ബാ​ധ​യാ​കാം ഇ​ത്ത​ര​ത്തി​ൽ ത്വ​ക്ക് ഇ​ള​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് വെ​റ്റ​റി​ന​റി ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്. ഇ​ത് മാ​റാ​ൻ കു​ത്തി​വ​യ്പാ​ണ് ഏ​ക മാ​ർ​ഗം. പ​ക്ഷേ നാ​യ്ക്ക​ളെ പി​ടി​കൂ​ടി​യാ​ൽ മാ​ത്ര​മേ ഇ​ത് സാ​ധി​ക്കു​ക​യു​ള്ളൂ​വെ​ന്നു​മാ​ണ് മൃ​ഗ​സം​ര​ക്ഷ​ണ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

നി​വേ​ദ​നം ന​ൽ​കി

രോ​ഗ​വാ​ഹ​ക​രാ​യ തെ​രു​വു നാ​യ്ക്ക​ൾ മ​നു​ഷ്യ​ർ​ക്ക് ഭീ​ഷ​ണി​യ​ല്ലെ​ന്ന് മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക മാ​റി​യി​ട്ടി​ല്ല. പ​ല​യി​ട​ത്തും നാ​യ​ക​ൾ ച​ത്ത് ജീ​ർ​ണി​ച്ച് വ​ലി​യ ദു​ർ​ഗ​ന്ധ​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്. ദി​വ​സേ​ന നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ വ്യാ​പാ​ര ആ​വ​ശ്യ​ത്തി​ന് വേ​ണ്ടി വ​ന്നു പോ​കു​ന്ന അ​ന​ന്ത​രാ​മ​പു​രം ച​ന്ത​യി​ൽ സാം​ക്ര​മി​ക​രോ​ഗ​ങ്ങ​ൾ ഇ​തു​മൂ​ലം പ​ട​ർ​ന്നു പി​ടി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ജ​ന​ങ്ങ​ൾ.

ഇ​ത്ത​രം പ്ര​ശ്ന​ങ്ങ​ൾ ഒ​ഴു​വാ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ അ​ടി​യ​ന്ത​ര​മാ​യി ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന ആ​വി​ശ്യ​പ്പെ​ട്ട് ആ​രോ​ഗ്യ മ​ന്ത്രി​ക്കും, മൃ​ഗ​സം​ര​ക്ഷ​ണ മ​ന്ത്രി​ക്കും നി​വേ​ദ​നം ന​ൽ​കി​യ​താ​യി അ​ടൂ​ർ ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ ജോ​സ് ക​ളീ​ക്ക​ൽ പ​റ​ഞ്ഞു.

Latest News

Up